ശബരിമല: പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങാന്‍ തീരുമാനം. 5 വര്‍ഷം മുന്‍പാണ് പതിനെട്ടാംപടിക്കു മേല്‍ക്കൂര നിര്‍മിച്ചത്. മഴയെ തുടര്‍ന്ന് പടിപൂജ ചെയ്യാന്‍ പറ്റാത്ത് സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ തൂണുകള്‍ നാട്ടി അതിനുമുകളില്‍ കട്ടികൂടിയ ചില്ലിട്ടായിരുന്നു നിര്‍മ്മാണം. അതേസമയം ഇത് കൊടിമരത്തെ മറയ്ക്കുന്നതാണെന്ന് അന്നേ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ ദേവപ്രശ്‌നത്തില്‍ സൂര്യപ്രകാശം നേരെ ശ്രീകോവിലില്‍ എത്തുന്നതിനു പതിനെട്ടാംപടിയുടെ മേല്‍ക്കൂര തടസ്സമാകുന്നതായി കണ്ടെത്തിയിരുന്നു.
ഇത് കാണിച്ച് ഹൈക്കോടതിയില്‍ നി്ന്നും മേല്‍ക്കൂര പൊളിക്കുന്നതിനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്. ചിത്തിര ആട്ട തിരുനാളിനായി നവംബര്‍ 5നു നട തുറക്കുന്നതിനു മുന്‍പു പൊളിച്ചുമാറ്റാനാണ് ഉദ്ദേശിക്കുന്നത്. പൊളിച്ചെടുക്കുന്ന മേല്‍ക്കൂര പുതിയതായി പാണ്ടിത്താവളത്തില്‍ പണിത ദര്‍ശനം കോംപ്ലക്‌സ് കെട്ടിടത്തിനു മുന്നില്‍ സ്ഥാപിക്കാനാണ് തീരുമാനം.
Post Your Comments