തിരുവനന്തപുരം: മന്ത്രിയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയെഅറസ്റ്റ് ചെയ്തു. മന്ത്രിയുടെ വീട്ടിലെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുന്‍ ജോലിക്കാരിയായ ഉഷയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് രാവിലെ 6 ന് മണ്ണന്തലയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഭര്‍ത്താവ് രാജേന്ദ്രന്‍ പറഞ്ഞു.പട്ടിക ജാതിക്കാരിയാണ് ഇവര്‍. മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്ക്കെതിരെ പരാതി നല്‍കിയ മുന്‍ ജോലിക്കാരി ഉഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാത്യു ടി തോമസിന്റെ ഭാര്യക്കെതിരെ ഉഷ പൊലീസിലും വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, എസ്. സി കമ്മിഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ നേരിട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്. മാത്യു ടി തോമസിന്റെ ഭാര്യ, മരുമകന്റെ ചെരിപ്പ് തുടയ്ക്കാന്‍ തന്നോടാവശ്യപ്പെട്ടിട്ടും ചെയ്യാത്തതിനാലാണ് തന്നെ കളളക്കേസില്‍ കുടുക്കിയതെന്നാണ് അവര്‍ പറയുന്നത്.
മന്ത്രിയുടെ അമ്മയുടെ ശുശ്രുഷക്കായാണ് മന്ത്രിയുടെ മണ്ഡലത്തിലെതന്നെ താമസക്കാരിയായ നൂറനാട് സ്വദേശി ഉഷ മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്ബ് മാത്യു ടി തോമസിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് മാത്യു ടി തോമസ് മന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയിലെ താത്കാലിക ജീവനക്കാരിയായി മന്ത്രി ജോലി നല്‍കി.
വീട്ടിലെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ചു എന്നാണ് ഉഷയ്ക്കെതിരായ കേസ്. എന്നാല്‍, ഇത് കെട്ടിച്ചമച്ചതാണെന്നാണ് ഉഷ പറയുന്നത്.
Post Your Comments