ഈസ്താംബൂള്‍/റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണംചെയ്തത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന സഹായിയായ സൗദ് അല്‍ ഖതാനിയെന്ന് തുര്‍ക്കി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഖഷോഗി വധിക്കപ്പെടുന്നത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ വധിക്കാന്‍ രാജകോടതിയുടെ ഉപദേശകന്‍കൂടിയായിരുന്ന ഖതാനി സ്‌കൈപ്പിലൂടെ തത്സമയം നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നതായി തുര്‍ക്കി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഖഷോഗിയുടെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള പേരുകളില്‍ പ്രധാനമാണ് ഖതാനിയുടേത്.
കോണ്‍സുലേറ്റില്‍ കൊലപാതകസംഘം ചോദ്യംചെയ്യുന്നതിനിടെ ഖഷോഗി, ഖതാനിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. തലയെടുത്ത് തനിക്ക് മുന്നിലെത്തിക്കാന്‍ കൊലയാളികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ തെളിവായ ഓഡിയോ ഇപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ കൈവശമാണെന്നും അമേരിക്കക്കാര്‍ക്കുവേണ്ടി അത് പുറത്തുവിടാന്‍ പ്രസിഡന്റ് തയ്യാറല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഖതാനിയുള്‍പ്പെടെയുള്ള കൊലയാളിസംഘം അറസ്റ്റിലാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഖതാനിയുടെ ട്വീറ്റുകള്‍ തുടര്‍ന്നും പുറത്തുവരുന്നത് ഈ വാദത്തില്‍ സംശയമുയര്‍ത്തുന്നു.
Post Your Comments