സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ മനുഷ്യാവകാശം കൂടി സംരക്ഷിക്കപ്പെടുമ്പോളാണ് നീതി നിര്‍വ്വഹണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതി സംരക്ഷണത്തിന്റെ വാചകം. എന്നാല്‍ ഇന്നത്തെ നിയമ വ്യവസ്ഥയുടെ പോരായ്മകൊണ്ടോ നീതിബോധത്തിന്റെ ശിഥിലതകൊണ്ടോ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു എന്നു മാത്രമല്ല, കുറ്റവാളികള്‍ സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിവച്ച് സസുഖം വിലസുന്നു എന്നതാണ് യാഥാര്‍ത്യം. പല കേസുകളും ഇന്നും ചുവപ്പ് നാടയ്ക്കുള്ളില്‍ കുരുങ്ങിക്കിടയ്ക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
2012ല്‍ പരാതിപ്പെട്ട ലൈംഗികാതിക്രമക്കേസില്‍ 2017ല്‍ വാദം കേള്‍ക്കുന്നു. മൈനറായിരുന്ന ഇര മേജറായി വിവാഹിതയായി ഇനി കേസും കൂട്ടവുമൊന്നും വേണ്ട തനിക്ക് തന്റെ ഭാവിയാണ് വലുതെന്നു പറയുന്ന സ്ഥിതി. പ്രതി വീണ്ടും സമൂഹത്തില്‍ യാതൊരു കളങ്കവുമില്ലാത്തവനെപ്പോലെ വിലസിനടക്കുന്ന അവസ്ഥ. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ കലാ ഷിബുവാണ് തനിക്കുണ്ടായ അത്തരമൊരനുഭവം ഇവിടെ പങ്കുവെക്കുന്നത്.
https://youtu.be/NcrKsN0f00g
Post Your Comments