Latest NewsGulf

സൗദി അറേബ്യയില്‍ വന്‍തോതില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.

റിയാദ്: ദിവസവും 1,800 വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്. അതായത് പ്രകാരം മാസം ശരാശരി 55,000 വിദേശികള്‍. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടുവന്നത്.

ഈ വര്‍ഷം ജൂണ്‍ വരെ 5.24 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ട്. കാരണംകഴിഞ്ഞ വര്‍ഷം 12 മാസത്തിനിടെ 4.66 ലക്ഷം വിദേശികളാണ് രാജ്യം വിട്ടതെങ്കില്‍ ഈ വര്‍ഷം ആറു മാസത്തിനിടെ 5.25 ലക്ഷം തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങി.സ്വദേശിവത്കരണം, വനിതാവത്കരണം, ലെവി തുടങ്ങിയ പരിഷ്‌കരണങ്ങളാണ് വിദേശ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button