ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ പുതിയ മന്ത്രിതല സമിതി രൂപീകരിച്ചു. നിയമ ഭേദഗതിയും സമിതി പരിഗണിക്കും. മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്താലാണ് പുതിയ സമിതി രൂപീകരിച്ചത്. രാജ്‌നാഥ് സിങ്ങ് ആണ് സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്ഗരി, നിര്‍മലാ സീതാരാമന്‍, മേനകാ ഗാന്ധി എന്നിവരാണ് സമിതതിയിലെ അംഗങ്ങള്‍.
2015 മുതല്‍ ഈ വര്‍ഷം ജൂലായ് 27 വരെ കേരളത്തില്‍ നിന്ന് 29 പരാതികള്‍ ലഭിച്ചു. 2015 ലും 2016 ലും ഒന്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017 ല്‍ ഇത് നാലായി കുറഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണ്. കേരളത്തിലാണ് കുറവ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
മൂന്നര വര്‍ഷത്തിനിടെ രാജ്യത്തു നിന്നാകെ 2164 പരാതികളും ലഭിച്ചു. 2015ല്‍ ദേശീയ വനിതാ കമ്മിഷനു ലഭിച്ചത് 523 പരാതികളാണെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 539 ആയി ഉയര്‍ന്നു. 2017ല്‍ 570 പരാതികള്‍. 2018ല്‍ ജൂലായ് 27 വരെ 533 പരാതികളും ലഭിച്ചു. 2015 മുതല്‍ ഈ വര്‍ഷം ജൂലായ് 27 വരെയുള്ള കണക്ക് അനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 627 കേസുകളാണ്.
Post Your Comments