Latest NewsKeralaIndia

ശബരിമല: വരുമാനത്തില്‍ കോടികളുടെ കുറവ്

ദേവസ്വത്തിന്റെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രചരണം നടന്നിരുന്നു.

ശബരിമലയില്‍ മൂന്ന് മാസത്തിനിടെ വരുമാനത്തില്‍ 8 കോടിയിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കാലയളവില്‍ 8.32 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രമാണ്. ചിങ്ങമാസ പൂജയ്ക്കു ഭക്തര്‍ ഒട്ടും തന്നെ ഇല്ലായിരുന്നു. പ്രളയം മൂലമായിരുന്നു ഇത്. ഇതിന് ശേഷം യുവതീപ്രവേശ വിവാദത്തിനു ശേഷം ദേവസ്വത്തിന്റെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രചരണം നടന്നിരുന്നു.

വഴിപാടിനുള്ള സാധനങ്ങള്‍ മാത്രം വാങ്ങി നല്‍കിയാല്‍ മതിയെന്നും പ്രചരണം നടന്നിരുന്നു. ഇത് മൂലം കാണിക്കയില്‍ ‘സ്വാമി ശരണം’ എന്നെഴുതിയ തുണ്ടുപേപ്പറുകളായിരുന്നു കൂടുതലും. ഭക്തര്‍ അര്‍പ്പിക്കുന്ന പണം ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിന് എതിരായി ഉപയോഗിക്കുന്നതായാണ് തീര്‍ഥാടകരുടെ ആക്ഷേപം.തുലാമാസ പൂജയില്‍ മാത്രം ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 5.62 കോടി ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button