Latest NewsKerala

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോള്‍ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല, ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ ആവര്‍ത്തിക്കും; പരിഹാസവുമായി അഡ്വ.ജയശങ്കര്‍

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന പ്രശ്‌നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍കക്കാരിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ലെന്നും തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ടെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കക് പോസ്റ്റിലൂടെയാണ് അ്‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താഴമണ്‍ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതായത് സര്‍ക്കാരിന്റെ മാത്രം സ്വത്താണ്.

ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ട്.

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന പ്രശ്‌നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദര്‍ശനം നിഷേധിച്ച പരികര്‍മികളെ ഉടന്‍ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും.

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോള്‍ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ ആവര്‍ത്തിക്കും.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1734697733326612/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button