തിരുവനന്തപുരം: ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തിുരുവിതാംദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വിവാദത്തില്‍. സംഭവം വിവാദമായതോടെ പദ്മകുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാടിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് പദ്മകുമാര്‍ വിവാദത്തില്‍പ്പെട്ടത്.
ഞാന്‍ ഇരുന്ന് ഉരുകുകയാ എന്നായിരുന്നു ഫേസ്ബുക്കില്‍ നിലവിലെ ശബരിമല സാഹചര്യങ്ങളോടുള്ള പദ്മകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. ആരെതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല. അത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ് എന്ന അടിക്കുറുപ്പോടെ പ്രമോദ് ഇട്ട പോസ്റ്റാണ് പദ്മകുമാര്‍ ഷെയര്‍ ചെയ്തത്. അതേസമയം, ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുമ്പോഴാണ് പദ്മകുമാറിന്റെ വിവാദ ഫേസ്ബുക്ക് ഷെയറിംഗ്.
ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിക്ക് ചൂട്ടുപിടിക്കരുതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പദ്മകുമാറിനെതിരെയുള്ള ഇപ്പോഴത്തെ വിമര്‍ശനം. അതേസമയം, ഞാന്‍ ഇരുന്ന് ഉരുകുകയാണെന്ന ഫേസ്ബുക്ക് കമന്റിന് താഴെ വരുന്ന ചോദ്യത്തിനും പദ്മകുമാര്‍ മറുപടി നല്‍കുന്നുണ്ട്. ഇതോടെ പദ്മകുമാർ കടുത്ത സമ്മർദ്ദത്തിലാണെന്നാണ് വിലയിരുത്തൽ.
Post Your Comments