കൊല്‍ക്കത്ത: മദ്യലഹരിയില്‍ 20 കാനാന്‍ 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് ഈ കണ്ണില്ലാ ക്രൂരത നടന്നത് . പീഡനം നടത്തിയ അര്‍ഗ ബിസ്വാസ് എന്ന അഭിജിത്തിനെ ബന്ധുക്കള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. രാത്രിയില്‍ വൃദ്ധയുടെ മുറിയില്‍ കടക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.
മുറിയില്‍ നിന്ന് അപായ സൂചനപരമായി വൃദ്ധ ഒച്ചയുണ്ടാക്കിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഒാടിയെത്തുമ്പോള്‍ വൃദ്ധ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രംഗമാണ് കണ്ടത്. കൃത്യത്തിന് ശേഷം പ്രതി രക്ഷക്കായി കട്ടിലിന്‍റെ അടിയില്‍ കേറി ഒളിച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ കെെയ്യോടെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പ്രതി പോലീസിനോട് കുറ്റം സമ്മതം നടത്തി.
Post Your Comments