Latest NewsLifestyle

വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ

സ്ത്രീകളുടെ മോതിര വിരലിനും ചൂണ്ടുവിരലിനും വ്യത്യസ്ത നീളമാണെങ്കില്‍

ഓരോ വ്യക്തിയുടെയും ലൈംഗിക താല്‍പര്യങ്ങളെ അളക്കാന്‍ വിരലുകളുടെ നീളം നോക്കി സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുകെയിലെ എസെക്സ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിത്. പഠനത്തിന്‍റെ ഫലങ്ങള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൂണ്ടുവിരലിന്‍റെയും മോതിര വിരലിന്‍റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

സ്ത്രീകളുടെ മോതിര വിരലിനും ചൂണ്ടുവിരലിനും വ്യത്യസ്ത നീളമാണെങ്കില്‍ അത്തരക്കാര്‍ സ്വവര്‍ഗാനുരാഗികളാകാനുളള സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അതേസമയം, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗിയാകാന്‍ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. ഈ ഹോര്‍മോണ്‍ നിലകളും വിരലുകളുടെ നീളത്തിലുണ്ടാകുന്ന വ്യത്യാസവും അവരുടെ ലൈംഗികതയുടെ സൂചന നല്‍കുന്നുവെന്നും പഠനം പറയുന്നു.

shortlink

Post Your Comments


Back to top button