KeralaLatest News

ശബരിമല പ്രതിഷേധത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സവര്‍ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈഴവ സമുദായത്തില്‍ പെട്ടവരെ ഹിന്ദുവായി കണക്കാക്കുമെന്നും അല്ലാത്ത സമയത്ത് വെറും ജന്തുവായിട്ടാണ് കാണുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ സമരവുമായി ഇറങ്ങുമ്പോള്‍ എല്ലാ ഹിന്ദു സംഘടനകളോടും ആലോചിക്കണമായിരുന്നു എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തമ്പ്രക്കന്മാര്‍ തീരുമാനിച്ച് അടിയാന്മാരെ വിളിക്കുന്ന തരത്തിലുള്ള നീക്കം മാന്യതയല്ലെന്നും ്അദ്ദേഹം ചൂണ്ടികാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button