ന്യൂഡല്‍ഹി: പാക്ക് ഭീകരരുടെ സംഘം ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മിന്നലാക്രമണത്തിനു തയ്യാറായി ഇന്ത്യ. ഇതോടെ, ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കി. ഏത് അടിയന്തിര സാഹചര്യം നേരിടാനും സേന തയ്യാറാണെന്ന് സൈനിക മേധാവി അറിയിച്ചു.
ഭീകരപ്രവര്‍ത്തനത്തിനു കനത്ത തിരിച്ചടി നല്കുമെന്നു പാക്ക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നല്കി. മഞ്ഞുവീഴ്ചക്കുമുമ്പ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണ് എന്നാണ് വിവരം. ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ.
ആറ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.ഇതില്‍ രണ്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.അതിർത്തി കടക്കുന്നതിനു മുന്നോടിയായി ഭീകരർ നിലയുറപ്പിക്കുന്ന താവളങ്ങളാണു ‘ടെറർ ലോഞ്ച് പാഡ്’. നിയന്ത്രണ രേഖയുടെ 3 കിലോമീറ്റർ പരിധിയിലാണ് ഇവയിൽ ഭൂരിഭാഗവും.
30 താവളങ്ങളിലായി 300 ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം. ഇത്തരത്തിലുള്ള 7 താവളങ്ങൾക്കെതിരെയാണു 2016 സെപ്റ്റംബറിൽ സേന മിന്നലാക്രമണം നടത്തിയത്. രണ്ടാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണു സേനയുടെ കമാൻഡോ വിഭാഗം (പാരാ സ്പെഷൽ ഫോഴ്സ്) അന്ന് ആക്രമണം നടത്തിയത്.
Post Your Comments