വയനാട്: ശമ്പളം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ നിരാഹാരസമരത്തിനൊരുങ്ങുന്നു. മൂന്നുമാസമായി വേതനം ലഭിക്കാത്തതിനാല്‍ വയനാട് കല്‍പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നത്. പരാതി നല്‍കിയിട്ടും തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. സമരം കടുത്താല്‍ തോട്ടം പൂട്ടിയിടുമെന്നാണ് തോട്ടം ഉടമകളുടെ നിലപാട്.
കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഒരു വര്‍ഷത്തിനിടെ നടന്നത് പത്തു സമരങ്ങള്‍. എല്ലാം കൂലിയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട്. സമരം നടത്തുമ്പോല്‍ തൊഴിലാളിസംഘടനകളുടെ പ്രതിനിധികല്‍ സ്ംയുക്തമായി തോട്ടമുടമകളെ കണ്ട് പ്രശ്നം പരിഹരിക്കും. രണ്ടാഴ്ച്ച കഴിയുമ്പോള്‍ വീണ്ടും കൂലി മടുങ്ങും.
മുന്നൂറ്റി അമ്പത് തൊഴിലാളികളാണ് ഏല്‍സ്റ്റന്‍ എസ്റ്റേറ്റിലുളളത്. ഇവരെല്ലാം ചേര്‍ന്ന് തോട്ടം ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തിനാണ് ഒരുങ്ങുന്നത്.
Post Your Comments