Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം ; കോൺഗ്രസിനെതിരെ കാനം രാജേന്ദ്രന്‍

സുപ്രീംകോടതി വിധി അനുസരിക്കേണ്ടതും നടപ്പാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന പ്രതിപക്ഷം കോടതി വിധി നടപ്പിലാക്കരുതെന്ന് പരസ്യമായി പറയണം. സുപ്രീംകോടതി വിധി അനുസരിക്കേണ്ടതും നടപ്പാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ് എന്നും . കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയും കോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മുന്നോട്ട് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റാരേക്കാളും മുകളില്‍ വിധി അനുസരിക്കാന്‍ തന്ത്രികുടുംബവും രാജകുടുംബവും ബാധ്യസ്ഥരാണ്.കോടതി വിധി നടപ്പിലാക്കരുതെന്ന് ശാഠ്യം പിടിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നു അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button