Latest NewsKerala

കേരളത്തിന്റെ പൊതു സ്വത്തായ ശബരിമല അടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അവകാശം? തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി

പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോര്‍ഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

തിരുവനന്തപുരം: കേരളത്തിന്റെ പൊതു സ്വത്തായ ശബരിമല അടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അവകാശമെന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോര്‍ഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ച് താക്കോല്‍ നല്‍കി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്‌ക്കെതിരെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിശ്വാസികള്‍ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോര്‍ഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാന്‍ തന്ത്രിയും പരികര്‍മികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

‍1949 ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്ന് ചിലര്‍ പറയുന്നു. ആ കവനന്റ് പ്രകാരം തിരുവിതാകൂര്‍ കൊച്ചി രാജാക്കന്‍മാരും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതില്‍ പറയുന്നത്. ഒന്ന് തിരുക്കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതില്‍ കക്ഷിയായിരുന്നില്ല. പന്തളം രാജാവ് അധികാരം തിരുവിതാംകൂര്‍ രാജാവിന് നേരത്തെ അടിയറ വച്ചിരുന്നു.

ശബരിമലയിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. പന്തളം രാജകുടുംബത്തിന് ഇത്തരം അധികാരങ്ങള്‍ പണ്ട് മുതല്‍ത്തന്നെ ഇല്ലാതായതായി കാണാന്‍ കഴിയും. ആദ്യം തിരുവിതാംകൂര്‍ രാജാവിന്റെയും, പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തിന്റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിയ്ക്കാന്‍ രൂപീകരിച്ച ദേവസ്വംബോര്‍ഡിന്റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാല്‍ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വംബോര്‍ഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ശബരിമലയില്‍ ചെലവഴിച്ചത് 302 കോടി രൂപയാണ്. ദേവസ്വംബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന അസത്യപ്രചാരണമുള്ളതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നത്. ക്ഷേത്രം ആരുടെ സ്വത്താണ്? ക്ഷേത്രം ദേവസ്വംബോര്‍ഡിന്റെയാണ്. അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്നതാണ് സത്യം-മുഖ്യമന്ത്രി പറഞ്ഞു.

https://youtu.be/yHN1cBtfuYw

shortlink

Related Articles

Post Your Comments

Related Articles


Back to top button