തിരുവനന്തപുരം: സംഘപരിവാറുകാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികളെയും ഭക്തരെയും മാത്രമല്ല മാധ്യമങ്ങളെയും ആക്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചരിത്രത്തിലില്ലാത്ത രീതിയില്‍ ആക്രമണം നടത്തിയെന്നും സമരക്കാര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നും രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് സംഘപരിവാറുകാര്‍ നിയമം കയ്യിലെടുത്തുവെന്നും ഭക്തരുടെ വിശ്വാസങ്ങഹളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ വിധി നടപ്പിലാകക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തര വാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ശാന്തിയും സമാധാനവുമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു.
ശബരിമലയില്‍ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും വീടുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു.മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വോയ്‌സ് മെസേജുകള്‍ തെളിയിക്കുന്നത് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടയാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments