KeralaLatest NewsIndia

സന്നിധാനത്ത് പുലിയിറങ്ങി: തീര്‍ഥാടകന്‍ ഭയന്നോടി

ഭയന്ന ഭക്തന്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു.

പമ്പ: സന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. പുലിയെ കണ്ട തീര്‍ഥാടകന്‍ ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇയാളുടെ മുന്നിലുടെ പുലി പാത മുറിച്ചു കടന്നത്. ഇതു കണ്ട് ഭയന്ന ഭക്തന്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ സന്നിധാനത്തേക്കുള്ള യാത്ര പൊലീസ് തടഞ്ഞിരുന്നു.ഇതു കാരണം സന്നിധാനം റൂട്ട് ഏറെക്കുറെ വിജനമായിരുന്നു. വിജനമായ പാതയിൽ പുലിയിറങ്ങുന്നതു സാധാരണമാണെങ്കിലും ഇത്രയും ആളുകൾ ഉള്ളപ്പോൾ പുലിയിറങ്ങുന്നതു സാധാരണമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button