
തിരുവനന്തപുരം: തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. പന്തളം രാജകകുടുംബത്തിനെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപ്രകാരം പൊട്ടിത്തെറിച്ച് സംസാരിച്ചത്.
രാജാവിനെ ഒരു കാലത്തും ഞങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ ചെറുത്ത് നില്‍പ്പിലൂടെയാണ് രാജവാഴ്ചയെ നാമവിശേഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും രാജവാഴ്ചയോടുളള സമീപനമെന്താണെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
Post Your Comments