തിരുവനന്തപുരം: വണ്ടിച്ചെക്ക് നൽകൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും. വണ്ടിച്ചെക്ക് നൽകിയ എട്ടുപേരെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല.
ബാങ്കിനു കൈമാറിയ ചെക്കുകൾ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകൾ ലഭിച്ചകാര്യം അധികൃതർക്ക് ബോധ്യമായത്. 5000 മുതൽ രണ്ട് ലക്ഷം രൂപയുടെ വണ്ടിച്ചെക്കുകളാണ് ലഭിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാൽ കേസിനു പോകേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ ചെക്ക് കൈമാറിയവർക്ക് ഇതുസൂചിപ്പിച്ച് കത്തയക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments