KeralaLatest News

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്ക്ക്; പരിഹാസവുമായി കെ.സുരേന്ദ്രന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും സര്‍ക്കാര്‍ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തെ സവര്‍ണ്ണ- അവര്‍ണ്ണ പ്രശ്‌നമാക്കി മാറ്റുകയാണെന്നും ണദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവവെന്നും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് പ്രശ്‌നം വഷളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button