ദുബായ് : ഇന്ത്യന്‍ പ്രവാസിയ്ക്ക് സൗജന്യമായി ലഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റില്‍ കോടികള്‍ ലഭിച്ചു. ഇന്ത്യന്‍ പ്രവാസിയായ സൗരവ് ഡേയ്ക്കാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ (7.36 കോടി ഇന്ത്യന്‍ രൂപ ) ലഭിച്ചത്.
45 കാരനായ സൗരവ് ഡേ ആറ് വര്‍ഷമായി ദുബായിലാണ് താമസം. ഡിഐഎഫ്സി ഇന്‍ഷുറന്‍സിന്റെ തലവനണ് ഇദ്ദേഹം. വെക്കേഷന് കൊല്‍ക്കത്തയിലേയ്ക്ക് പോകുമ്പോഴാണ് അദ്ദേഹത്തിന് ഈ ടിക്കറ്റ് ലഭിച്ചത്. 284 സീരീസില്‍പ്പെട്ട 2070 എന്ന നമ്പറായിരുന്നു ഇദ്ദേഹത്തിന്റേത്.
Post Your Comments