KeralaLatest News

എച്ച് 1എന്‍ 1 പനിബാധ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചിലയിടങ്ങളില്‍ എച്ച് 1എന്‍ 1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച് 1 എന്‍ 1 പനിക്ക് കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button