Latest NewsKeralaIndia

പൊലീസിന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ കര്‍ശന നടപടി : ഡി.ജി.പി

മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല.

തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ തടസമല്ല. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല.

മതത്തിന്റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐ.ജി. എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button