Latest NewsIndia

അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​രോ​പി​ത​നാ​യ സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​റുടെ അ​റ​സ്റ്റി​ന് കോ​ട​തി വി​ല​ക്ക്

ന്യൂ​ഡ​ല്‍​ഹി:  തന്‍റെ പേരിലുളള അറസ്റ്റ് വാറണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​ ഹെെക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച വരെ കേസില്‍ അസ്താനയെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. അസ്താനയുടെ ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും അറസ്റ്റ് ചെയ്യരുതെന്നും സിബിഎെ കോടതിയോടാണ് ഹെെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അറസ്റ്റ് ഒഴിവാക്കണമെന്നും പറഞ്ഞ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദേ​വേ​ന്ദ​ര്‍ കു​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇതിന് പിറകെയാണ് അസ്താനയും കോടതിയെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. എന്നാല്‍ അസ്താനയെ നിലവിലുളള ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അറിവുണ്ട്. അസ്താനയെ ടുമതലകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേല്‍പ്പറഞ്ഞ നടപടിയുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button