ബീജിംഗ്: സാങ്കേതികവിദ്യകളിലും വികസനവിഷയങ്ങളിലുമൊക്കെ മറ്റുരാജ്യങ്ങള്‍ ചൈനയെ മാതൃകയാക്കാറുണ്ട്. ഇത്തവണ ചൈന ലോകത്തിന് പരിചയപ്പെടുത്തുന്നത്, കരയിലും വെള്ളത്തിലും ”പറക്കുന്ന’ ഏറ്റവും വലിയ വിമാനമാണ്. എജി600 എന്ന ഭീമന്വിമാനം ഇന്നലെയാണ് അതിന്റെ പരിശീലനപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ചൈനയുടെ വിമാനനിര്‍മ്മാണ കമ്പനിയായ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ് ഈ വിമാനവും നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഹുബെയ് പ്രവിശ്യയിലെ ജിംഗ്മെനിലെ തടാകത്തിലാണ് പറന്നിറങ്ങിയത്.
കുംഗ്ലോംഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിമാനത്തെ നയിക്കാനായി നാല് ജീവനക്കാരാണുള്ളത്. വെള്ളത്തില്‍ 145 കിമി വേഗത്തില്‍ വരെ കുംഗ്ലോംഗിന് സഞ്ചരിക്കാന്‍ കഴിയും. 12 മണിക്കൂര്‍ തുടര്‍ച്ചയായി .പ്രവര്‍ത്തിക്കുന്ന നാല് എന്‍ജിനുകളാണ് ഇതിനുള്ളത്.
കടലിലെ രക്ഷാപ്രവര്‍ത്തനം, കാട്ടുതീ, സമുദ്രനിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കുംഗ്ലോംഗ് ഉപയോഗിക്കപ്പെടുക. ഇക്കഴിഞ്ഞമാസമാണ് അവസാനവട്ട പരിശോധനകളും കഴിഞ്ഞ് കുംഗ്ലോംഗ് പറക്കലിനായി തയാറെടുത്തത്.
Post Your Comments