![Ayush Workshop](/wp-content/uploads/2018/10/ayush-workshop.jpg)
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ആയുഷ് ചികിത്സാ വിഭാഗങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളെ കാഷ് ആയുഷ് (KASH AYUSH) നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി നാഷണല്‍ ആയുഷ് മിഷന്‍ ഏകദിന സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ പങ്ക് വലുതാണെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
2019 മാര്‍ച്ചോടുകൂടി കാഷ് ആയുഷ് നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ട ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാനും രൂപീകരിച്ചു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെക്രട്ടറിയും എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുമായ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എ.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, എന്‍.എച്ച്.എം. സിവില്‍ എഞ്ചിനീയറിംഗ്, ക്വാളിറ്റി, ബയോമെഡിക്കല്‍ ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments