തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ പരിവേദനമെന്നും പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും തുറന്നടിച്ച് ബിജെപി അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ തിടുക്കമാണ് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയത്. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സോവിയേറ്റ് യൂണിയന്റെ അവസ്ഥയും ചൈനയിലെ ബുദ്ധ മുന്നേറ്റവും എല്ലാം കാണണം. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡ്യൂപ്പുകളെ ഇറക്കി നിരവധി തവണ അതിന് ശ്രമിച്ചെങ്കിലും ഭക്തര്‍ക്ക മുമ്പില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ഴിഞ്ഞ അഞ്ച് ദിവസത്തില്‍ ആത്മസംയമനം പാലിച്ച് വിശ്വാസികള്‍ മുന്നോട്ട് പോയതിന്റെ വിജയത്തില്‍ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ഒരു പാട് ഉപദേശകര്‍ ഉണ്ട്. അവര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ദേവസസ്ഥാനങ്ങളിലെ തന്ത്രി അവരുടെ കീഴുദ്യോഗസ്ഥനല്ല. തന്ത്രി ശമ്പളം പറ്റുന്ന ആളല്ല. സര്‍വീസ് റൂളിന് അദ്ദേഹത്തിന് ബാധ്യതയില്ല. തന്ത്രിയെ അപമാനിക്കാന്‍ മുഖ്യമന്ത്രി തിടുക്കം കൂട്ടുന്നു. തന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments