Latest NewsIndia

യുവാവിനെ പള്ളിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവ്‌ പള്ളിയ്ക്കുള്ളില്‍ നാലു മണിക്കൂറിനിടെ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി

ബെംഗളൂരു: കര്‍ണാടക ചാമരാജ്പേട്ടിലെ സെയ്ന്റ് ലൂക്ക പള്ളിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയാളി യുവാവാണെന്നാണ് നിഗമനം ചോര കൊണ്ട് തറയില്‍ മലയാളത്തില്‍ ‘ലത’ എന്നെഴുതിയതിനുശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. പള്ളിയ്ക്കുള്ളില്‍ നാലു മണിക്കൂറിനിടെ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. പള്ളിയിലെ യോഗത്തിനെത്തിയ കമ്മിറ്റിയംഗമാണ് മൃതദേഹം ആദ്യമായി കണ്ടത്.

ആദ്യം ഇയാള്‍ പള്ളിയിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തുണി പൊട്ടി നിലത്തുവീഴുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊട്ടിക്കിടന്ന ഗ്ലാസ് വയറില്‍ കുത്തിയിറക്കി മരിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ചോരകൊണ്ട് തറയില്‍ ‘ലത’ എന്നെഴുതുകയുംചെയ്തു. ഈ സമയം ഇയാള്‍ വേദനകൊണ്ട് പുളയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ശ്രമവും നടക്കാതെ വന്നപ്പോള്‍ മൂന്നാമത് യുവാവ് ടെറസിലേക്ക് കയറി താഴേക്കു ചാടി എന്നാല്‍ ലിന്റലില്‍ തട്ടി ഈ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് ഷര്‍ട്ടൂരി കോണിപ്പടിയുടെ കൈവരിയില്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട് താഴേക്കുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പള്ളിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൂടെയോ സമീപത്തെ മരത്തിലൂടെയോ ആണ് ഇയാള്‍ പള്ളിക്കുള്ളില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം വിക്ടോറിയ ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button