തിരുവനന്തപുരം: തെക്കുപടിഞ്ഞാരന്‍ കാലവര്‍ഷം പിന്‍വാങ്ങി. വടക്കുകിഴക്കന്‍ കാലവര്‍ഷര്‍ഷമായ തുലാവര്‍ഷം ഈ മാസം 26-ഓടെ എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. എടവപ്പാതിയില്‍ കേരളത്തില്‍ 23.34 ശതമാനം അധികമഴ ലഭിച്ചിരുന്നു. ഈ സമയത്താണ് സംസ്ഥാനത്ത് പ്രളയ ദുരിതം ഉണ്ടായത്. സാധാരണ 2039.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റര്‍ മഴ പെയ്തു.
ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം തുടങ്ങുക. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തിലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദം ഉടലെടുത്തതോടെ കാലാവസ്ഥാഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് തുലാവര്‍ഷത്തിന്റെ വരവ് വൈകിയത്. എന്നാല്‍ സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കും.
വടക്കേ ആന്‍ഡമാന്‍ സമുദ്രത്തില്‍ മ്യാന്‍മാറിന് സമീപം ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെങ്കിലും കേരളത്തെ ബാധിക്കില്ല.
Post Your Comments