കണ്ണൂർ : വീണ്ടും മലകയറാനുറച്ച് സൂര്യ . യുവതികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി വിധിക്ക് ശേഷം നട തുറന്ന് അഞ്ച് ദിവസം കൊണ്ട് പത്തിലധികം യുവതികളാണ് ശബരിമല സന്ദർശനത്തിന് എത്തിയത്. കോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാർച്ചന രംഗത്തെത്തിയിരുന്നു.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്ക് പോകാൻ തീരുമാനിച്ചുവെന്നും സൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് വന്നതോടെ സൂര്യക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഭയപ്പെട്ട് പിന്മാറാൻ ഇല്ലെന്നാണ് സൂര്യയുടെ നിലപാട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സൂര്യ ഇത് വ്യക്തമാക്കുന്നു.
ശബരിമലയിൽ പോയി അയ്യപ്പനെ കാണാനുള്ള അവകാശം ഭരണഘടന തനിക് നൽകുന്നുണ്ട്. ഇത് തന്റെ മൗലിക അവകാശമാണന്നും സൂര്യ പറയുന്നു. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരവും സൂരക്ഷയും കേരള പൊലീസ് ഒരുക്കണമെന്നം സൂര്യ ആവശ്യപ്പെടുന്നു. ഈ കാര്യത്തിൽ സർക്കാരിൽ വിശ്വാസിക്കുന്നുവെന്നും അവർ പറഞ്ഞു.
Post Your Comments