ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ ചെയര്മാന് രമേശ് യാദവിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ലഖ്നൗവിലെ ഹസ്റത്ത്ഖഞ്ചിലെ വസതിയിലായിരുന്നു രമേശ് യാദവിന്റെ മകന് അഭിജിത്ത് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ മരണം സ്വാഭാവികമെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ശ്വാസംമുട്ടലാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
Post Your Comments