തിരുവനന്തപുരം: ഐജി ശൃശ്രീജിത്തിന്റെ കൂടെ ശബരിമലയിലെത്തിയ രഹനാ ഫാത്തിമ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അയ്യപ്പന് മുന്നില്‍ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സി.പി.എമ്മിലെ കണ്ണൂര്‍ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു .
ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു. അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു
Post Your Comments