KeralaLatest News

ഫാദര്‍ കുര്യാക്കോസിന്റെ ദുരൂഹമരണത്തിനു പിന്നാലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ജീവനും ഭീഷണി

കൊച്ചി : ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ബന്ധുക്കള്‍ക്കും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. ഇതു കാണിച്ച് എസ്ഒഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം നേടി പുറത്തു വന്ന് നാലു ദിവസത്തിനുള്ളില്‍ ഇരയെ പിന്തുണച്ച ബിഷപ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

കേസിന്റെ അന്വേഷണവും കോടതി നടപടികളും സമയബന്ധിതമായി ഉണ്ടാകണമെന്നും കേസിന് സ്‌പെഷല്‍ കോടതിയും പ്രോസിക്യൂട്ടറേയും നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും എതിരെ പി.സി. ജോര്‍ജ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളും കേസ് ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button