KeralaLatest News

കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

700 കോടിയിലധികം തുക യു.എ.ഇയില്‍ നിന്ന് ലഭിയ്ക്കും

തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രസര്‍ക്കാര്‍ വാങ്ങാന്‍ അനുമതി നല്‍കാതിരുന്ന യു.എ.ഇ സര്‍ക്കാരിന്റെ 700കോടിയേക്കാള്‍ അധികം തുകയുടെ സഹായം തന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെനിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യം താന്‍ ആത്മവിശ്വാസത്തോടെ പറയുകയാണ്. യു.എ.ഇയുടെ 700 കോടി സഹായം രഹസ്യമല്ല. അത് കേന്ദ്രം നിഷേധിച്ചു. കേരളത്തെ രണ്ട് കൈയും നീട്ടി സഹായിക്കാന്‍ യു.എ.ഇ തയ്യാറാണ്. ഭവനനിര്‍മ്മാണത്തിലടക്കം യു.എ.ഇ സഹായമുണ്ടാവും. കേരളം കഷ്ടപ്പെടാന്‍ യു.എ.ഇ ഒരിക്കലും അനുവദിക്കില്ലെന്നാണ് ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞത്. നവകേരളനിര്‍മ്മാണത്തിനായി മൂന്ന് ഉന്നതതല സംഘങ്ങള്‍ യു.എ.ഇയില്‍ നിന്നെത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button