മാലി: മാലി ദ്വീപില്‍ കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പ് റദ്ധാക്കമമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുള്ള യമീന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് സോലിഹ് വിജയിച്ച തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന യമീന്റെ അവകാശവാദം തെളിയിക്കാനായില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ധാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നും അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. രാജ്യാന്തര സമ്മര്‍ദ്ധത്തെ തുടര്‍ന്ന് സോലഹിന്റെ ജയം ആദ്യം അംഗീകരിച്ച യമീന് പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എതിരാളികളെ നിഷ്കരുണം ഇല്ലായ്മ ചെയ്ത് 5 വര്‍ഷം ഏകാധിപത്യ ഭരണം നടത്തിയ യമീന് കോടതി വിധി എതിരായതോടെ നവംബര്‍ 17 ന് തന്നെ സ്ഥാനമൊഴിയേണ്ടിവരും.
Post Your Comments