Latest NewsKeralaIndia

‘ശബരിമലയിൽ ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും’: കെ.പി.ശശികല ടീച്ചര്‍

സന്നിധാനത്തുള്ള മാധ്യമ പ്രവർത്തകരെയെല്ലാം അവിടെ നിന്നും പോലീസ് നിർബന്ധപൂർവ്വം ഒഴിപ്പിച്ചു

ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്ന് പന്തളം കൊട്ടാരവും കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഭക്തജനങ്ങള്‍ നാമജപയാത്ര നടത്തി.

read also:ശബരിമലയിൽ മാധ്യമങ്ങളെ ഒഴിപ്പിച്ചു, നടക്കുന്നത് വൻ ഗൂഢാലോചന : കെ സുരേന്ദ്രൻ

നിലവില്‍ ശശികല ടീച്ചര്‍ സന്നിധാനത്താണ്. ഇതിനിടെ സന്നിധാനത്തുള്ള മാധ്യമ പ്രവർത്തകരെയെല്ലാം അവിടെ നിന്നും പോലീസ് നിർബന്ധപൂർവ്വം ഒഴിപ്പിച്ചു. ഇതോടെ പോലീസ് ശബരിമലയെ കുരുതിക്കളമാക്കാൻ ഒരുങ്ങുകയാണെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button