തൃശൂര്‍: ഇറഡിയം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ. ബാലകൃഷ്ണമേനോന്റെ മണ്ണംപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ അറസ്റ്റിലായത്. തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ കൊല്ലം, പത്തനംതിട്ട,പീരുമേട്, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നപ്പോഴുള്ള ചില കരാറുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ പല മേല്‍വിലാസങ്ങളിലും മാറിമാറി താമസിച്ചിരുന്നതിന്റെ രേഖകളും അതേസമയം പലയിടത്തും പേരിലെ ഇനീഷ്യലില്‍ വ്യത്യാസവും കണ്ടെത്തി.
ജോലി വാഗ്ദാനം ചെയ്തും മറ്റു സഹായങ്ങള്‍ക്കുമായും വാങ്ങിയിട്ടുള്ള ബയോഡേറ്റകള്‍ കണ്ടെടുത്തു.വിഗ്രഹ വില്‍പന നടത്തുന്നുവെന്ന് ആരോപണവിധേയനായ ഇയാളുടെ വീട്ടില്‍ നിന്നു രത്നങ്ങള്‍ അടങ്ങിയ വിഗ്രഹത്തിന്റെ പരിശോധനാ സര്‍ട്ടിഫിക്കറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട. പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തില്‍ പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ലഭിച്ചത്.
Post Your Comments