തിരുവനന്തപുരം: തലസ്ഥാനത്ത് കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍. എസ് ഐ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നാലര മണിയോടെ നടത്തിയ പരിശോധനയിലാണ് വിതുര കല്ലാര്‍ സൂര്യകാന്തി വനത്തില്‍ നിന്നും കടത്തി കൊണ്ട് വന്ന 0 കിലോ ചന്ദന മുട്ടികള്‍ പിടികൂടിയത്. പിടിയിലായവര്‍ മുമ്പും സമാന കേസുകളില്‍ ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കല്ലാര്‍ അനില്‍ ഭവനില്‍ മണിക്കുട്ടന് (39), വിതുര കല്ലാര്‍ ഭാഗ്യ ഭവനില്‍ ഭഗവാന് കാണി (45), വിതുര നെല്ലികുന്ന് മാധവന് കാണി (60), വിതുര സജിന മന്‍സിലില്‍ ഷാന്‍ (35), ആനപ്പാറ രാധിക മന്‍സിലില്‍ രാജേഷ് (30) എന്നിവരെയാണ് വിപണിയില്‍ കോടി കണക്കിന് വിലയുള്ള ചന്ദന മുട്ടികളുമായി എസ് ഐ നിജാമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
Post Your Comments