Latest NewsTechnology

പ്രതിസന്ധികളെ മറികടക്കാൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ വിട്ട് പോകുന്നതിനായി പ്രധാനമന്ത്രി തെരേസ മെയ്‌ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പ്ലാനിന് വെറും 12 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന ഞെട്ടിക്കുന്ന പോള്‍ ഫലം പുറത്ത് വന്നതോടെ പിന്നാലെ ഒരുപാട് വിവാദങ്ങളും വാലിൽ തൂങ്ങിയിരുന്നു. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ്‌ ഡീലിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിന് ഫേസ്ബുക്കിൽ നടന്ന അജ്ഞാത രാഷ്ട്രീയ ക്യാമ്പയ്‌നിലൂടെ 10 മില്യൺ വോട്ടുകൾ സമ്പാദിച്ചെന്നാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോര്‍ട്ട്.

പോളിംഗ് ഫലം വന്നതിന് ശേഷം നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് ഏറ്റവും വലിയ മീഡിയ നെറ്റ് വര്‍ക്കുകളൊന്നായ ഫേസ്ബുക് വഴി ബ്രെക്സിറ്റിന് അനുകൂലമായി നിരവധി വാര്‍ത്തകളും എഴുത്തുകളും വന്നതായും അതെല്ലാം തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. 87 മില്യണ്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ ഫേസ്ബുക്കിനെതിരെ ഈ വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

2016 ലെ യു.എസ് തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ അക്കൗണ്ടുകളില്‍ നിന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഫേസ്ബുക് വലിയ വിമര്‍ശനത്തിന് വഴി ഒരുക്കിയിരുന്നു. ആ വിവാദങ്ങളെ ഒരുതരത്തിൽ മറികടന്ന ഫേസ്ബുക് ഇപ്പോൾ ഈ പ്രതിസന്ധി മറികടക്കാൻ രാഷ്ടീയപരമായ പരസ്യങ്ങള്‍ക്ക് സുതാര്യത കൊണ്ടു വരുന്നതിനായി അമേരിക്കയിലും ബ്രസീലിലും നടപ്പിലാക്കിയ രൂപത്തില്‍ ഒന്ന് ഇന്ത്യയിലും യു.കെയിലും 2019 മാര്‍ച്ചോടെ കൊണ്ട് വരുമെന്ന് ഫേസ്ബുക്ക് പറയുന്നു. പുതിയ പരസ്യ രൂപകല്‍പനയിലൂടെ രാഷ്ടീയ പരസ്യങ്ങള്‍ ആര് നല്‍കിയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. ഈ പ്രത്യേക സാങ്കേതിക വിദ്യയിലൂടെ ദോഷകരമായ ഉള്ളടക്കം ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്കിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button