കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് മന്ത്രി എ.കെ.ബാലന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. ഇക്കാര്യത്തില്‍ മന്ത്രി എ.കെ.ബാലന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് താന്‍ മോഹന്‍ലാലിനോട് അവശ്യപ്പെട്ടിരുന്നു എന്ന് ബാലന് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് കൂടാതെ പരാതികള്‍ പരിഹരിക്കാനുളള ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും, ആക്രമിക്കപ്പെട്ട നടിയ്ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക- നിയമ സഹായങ്ങള്‍ നല്‍കണമെന്നും മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്കിയ കേസിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments