ഫ്രിഡ്ജ് ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴിയാണ്. പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം. ഇവ മാത്രമല്ല, മുട്ട, മീന്‍, ഇരച്ചി തുടങ്ങിയവയെല്ലാം ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കുന്ന ശീലം നമുക്കുണ്ട്. മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച് വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ സാധാരണ രീതി. എന്താണ് മുട്ടയും ഫ്രിഡ്ജും തമ്മിലുള്ള ബന്ധം എന്ന് നമുക്ക് നോക്കാം.
യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. മുട്ട പത്ത് ദിവസം വരെ കേടു കൂടാതെ റൂംടെംപറേച്ചറില്‍ സൂക്ഷിയ്ക്കാമെന്നതാണ് വാസ്തവം. അതുകൊണ്ട് ഫ്രഷായ മുട്ടകള്‍ നോക്കി വാങ്ങി ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ നമുക്ക് ഉപയോഗിയ്ക്കാന്‍ കഴിയും. എന്നാല്‍ അമേരിക്കയിലാണെങ്കില്‍ ആളുകള്‍ മുട്ട ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കുന്നതാണ് ഇതിനായി അവര്‍ പറയുന്ന കാരണം ഇതാണ്. വൃത്തിയായി സോപ്പിട്ട് കഴുകിയതിന് ശേഷം മുട്ട ഉപയോഗിക്കുന്നതിലൂടെ അണുക്കളില്‍ നിന്നും മുട്ടയെ സംരക്ഷിക്കാം എന്നായിരുന്നു ആദ്യം അമേരിക്കക്കാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മുട്ടത്തോടിനോട് ചേര്‍ന്നുള്ള ചെറിയ ആവരണത്തെ തകര്‍ക്കുമെന്ന് പിന്നീട് കണ്ടെത്തി. മറ്റ് അണുക്കളെയെല്ലാം തടയുന്ന ആവരണമാണിത്. ഇത് തകരുന്നതോടെ കൂടുതല്‍ അണുക്കള്‍ മുട്ടയ്ക്കകത്ത് എത്തുമെന്നും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഇതേ മുട്ട തണുപ്പിച്ച് സൂക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
യൂറോപ്പിലാണെങ്കില്‍ ഫ്രിഡ്ജിന് പുറത്ത് സാധാരണഗതിയില്‍ മറ്റ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നത് പോലെ തന്നെയാണ് മുട്ടയും സൂക്ഷിക്കാറ്. അതിനായി ഇവര്‍ പറയുന്ന കാരണം ഇതായിരുന്നു, മുട്ടയില്‍ നിന്നുള്ള അണുബാധ തടയാന്‍ കോഴിയെ തന്നെ ചികിത്സിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കോഴികള്‍ക്ക് വാക്സിനേഷന്‍ നല്‍കി, അവയെ അണുവിമുക്തമാക്കും. സ്വാഭാവികമായും മുട്ടയിലും കുറഞ്ഞ ശതമാനം അണുക്കലേ ഉണ്ടാകൂ. അതിനാല്‍ തന്നെ മുട്ട ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്ന ശീലം ഇവര്‍ക്കില്ല.
എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ട് രീതിയിലും മുട്ട സൂക്ഷിക്കുന്നവരുണ്ട്. രണ്ട് രീതിയില്‍ സൂക്ഷിച്ചാലും മുട്ട ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. എങ്കിലും പുറത്തെ ചൂടിലിരുന്ന് എളുപ്പത്തില്‍ കെട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങുകയും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കുകയും. ഇതുവഴി മുട്ടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലേയ്ക്കു കടക്കുകയും ചെയ്യും തുടര്‍ന്ന് ഈ മുട്ട കഴിയ്ക്കുന്നത് മനുഷ്യരില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
മുട്ട സാധാരണ താപനിലയിലേക്ക് മടങ്ങുമ്പോള്‍ ഇവയിലെ നിഷ്ടക്രിയമായ സാല്‍മൊണെല്ല എന്ന ബാക്ടീരിയ പ്രവര്‍ത്തനക്ഷമമാകും. മനുഷ്യശരീരത്തില്‍ രോഗങ്ങളുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഇവ ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കു കാരണവുമാകും. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച ശേഷം മുട്ട പുറത്തെടുത്തു പാകം ചെയ്യമ്പോള്‍ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഇനിയിപ്പം മുട്ട എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് തീരുമാനിക്കാം.
Post Your Comments