Latest NewsIndia

ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന്

ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് . അവശ നിലയിലായ 21 കാരനെ ആശുപത്രിയില്‍ പ്രവേിപ്പിച്ചു . കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നല്‍കുന്ന മരുന്ന് ശരീരത്തില്‍ കുത്തിവച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ യുവാവിനെ മാതാപിതാക്കള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയില്ല. വ്യായാമത്തിന് മുന്‍പ് ദിവസേന ഈ മരുന്ന് കുത്തിവച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ജിം പരിശീലകനാണ് ഉപദേശിച്ചത്. തുടര്‍ന്ന് വലിയ വിലക്കൊടുത്ത് മരുന്ന് വാങ്ങിക്കുകയും ദിവസവും കുത്തിവയ്ക്കാനും തുടങ്ങി. കുത്തിവയ്പ്പ് തുടങ്ങിയത് മുതല്‍ നല്ല ഫലം കണ്ടുതുടങ്ങി.കുത്തിവച്ചാല്‍ എത്രമണിക്കൂറ് വേണമെങ്കിലും വ്യായാമം ചെയ്യാന്‍ കഴിയുമായിരുന്നു. ശരീരത്തിന്റെ ഘടന മാറാന്‍ തുടങ്ങി.

ആദ്യം ഒരു മില്ലി മരുന്ന് കുത്തിവച്ചിടത്ത് രണ്ടും മൂന്നും നാലും മില്ലി മരുന്ന് കുത്തിവയ്ക്കാന്‍ തുടങ്ങി. നിരവധി ബോഡി ബില്‍ഡിംങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.

എന്നാല്‍, പഠനത്തില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി മരുന്ന് കുത്തി വയ്ക്കുന്നതടക്കം നിര്‍ത്താന്‍ തുടങ്ങിപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിര്‍ത്താന്‍ യുവാവിന് പറ്റാതെയായി. മരുന്ന് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അമിതമായ ഉറക്കം, വിഷാദം, ദേഷ്യം എന്നിങ്ങനെയുള്ള മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.

മാതാപിതാക്കള്‍ യുവാവിനെ സര്‍ഗംഗാ റാം ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ കാണിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവാവിനെ ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ശരിയായ ഉറക്കം വീണ്ടെടുക്കുകയും ഊര്‍ജ്ജസ്വലതയോടെ സാധാരണ ജീവിതത്തിലേക്ക് വരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button