
ലക്നോ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ പ്രഹരമേറ്റ് വിദ്യാര്‍ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിയായ അര്‍ബാജിനെ അധ്യാപകന് ജയ്രാജ് അടിച്ചത്.
ഗുരുതപരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന അര്‍ബാജ് വെള്ളിയാഴ്ചയോടെ മരണത്തിനു കീഴടങ്ങി. കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസില്‍ അന്വേഷണം തുടങ്ങി.
Post Your Comments