അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് അന്തിമ ഘട്ടത്തിലേക്ക്. നിയമലംഘകർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നിയമലംഘകരായി കഴിയുന്നവർക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് അതോറിറ്റി അറിയിച്ചു.
പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്നും അവസാന ദിവസം വരെ കാത്തിരിക്കുന്നത് വിനയാകുമെന്നും അധികൃതർ അറിയിച്ചു. പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താൽക്കാലിക വീസയും മറ്റു ജോലികളിലേക്ക് മാറാനുള്ള സൗകര്യവും ഈ സമയത്ത് നൽകുന്നുണ്ട്.
Post Your Comments