![](/wp-content/uploads/2018/10/jamal-orgnl-3.jpg)
ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയുടെ വിശദീകരണത്തില്‍ താന്‍ ‘തൃപ്തനല്ല’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
സംഭവത്തിൽ ഇനിയും ഉത്തരങ്ങള്‍ ലഭിക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തെ കുറിച്ച് വിവരം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാൽ വിഷയത്തിൽസൗദിക്കെതിരെ ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ചിലര്‍ സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments