ചെന്നൈ: തനിക്കെതിരെയുള്ള മീ ടൂ ആരോപണം നിരോധിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുന്‍ സര്‍ജ. തെന്നിന്ത്യന്‍ യുവതാരമായ ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ശ്രുതിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ തന്നോട് മോശമായി പെരുാറിയെന്ന് ശ്രുതി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ദ്വിഭാഷാ ചിത്രമായ വിസ്മയയുടെ സെറ്റില്‍ വച്ചാണ് അര്‍ജുനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രത്തിലെ പ്രണയ രംഗം ചിത്രീകരിക്കുന്നതിനിടെ അര്‍ജുന്‍ തന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചുവെന്നും അയാളുടെ ശശീരത്തിലേയ്ക്ക് തന്നെ വലിച്ചടുപ്പിച്ചെന്നുമാണ് താരം പറയുന്നത്.
Post Your Comments