ശബരിമല വിഷയത്തില്‍ കേരളം കത്തുന്നതിനിടെ സരിതയെ വീണ്ടുമിറക്കി ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മെനയുകയാണ് പിണറായി സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബ്രൂവറി കേസില്‍ പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്ന ജാള്യത തീരുന്നതിന് മുമ്പാണ് ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി വരുന്ന പതിനായിരക്കണക്കിന് വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിനും ഇടത് സര്‍ക്കാര്‍ പാത്രമാകുന്നത്. എങ്ങനെ പരിഹരിക്കണമെന്നറിയാത്ത വിധം സങ്കീര്‍ണമായിക്കഴിഞ്ഞു ലിംഗസമത്വത്തിന്റെ പേരില്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കിയ ഒരു പ്രശ്നം. ഇതിനൊക്കെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു വിഷയം എത്തിയേ തീരൂ എന്ന കണക്കുകൂട്ടലില്‍ തന്നെയാകും സരിതയുടെ പരാതികള്‍ അടിയന്തരമായി പരിഗണിക്കുന്നത്.
സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. എസ്പി അബ്ദുള്‍ കരീമാണ് അന്വേഷണ സംഘത്തലവന്‍. സരിത നല്‍കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനും എതിരെ കേസെടുക്കുകയും ചൈയ്തു. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ്രൈകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സരിതാ നായര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് അ്ന് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ നിലപാട്. ഇതേ തുടര്‍ന്ന് സരിത ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കി. എഡിജിപി അനില്‍ കാന്തിനു നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ്രൈകംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശബരിമല ചര്‍ച്ച മാത്രം നടക്കുന്ന ചാനലുകളില്‍ വരും ദിവസം സരിത എത്തും. ഉമ്മന്‍ചാണ്ടിക്കും കെസിക്കും പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസ് വരും. ചാനല്‍ ചര്‍ച്ചകളിലെ അവതാരകര്‍ക്കും ചര്‍ച്ചക്കാര്‍ക്കും മാറ്റിപ്പിടിക്കാനൊരു വിഷയമായി. പ്രതി ചില്ലറക്കാരനല്ല കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും ജനകീയനുമായ ഉമ്മന്‍ചാണ്ടിയാണ്. ചര്‍ച്ച കൊഴുക്കുമെന്നുറപ്പല്ലേ..
ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തതെന്ന് ഉമ്മന്ചാണ്ടി പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമാണ് കേസെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിനെ ഏറെ വലച്ച സരിത എസ് നായരെ കൂട്ടുപിടിച്ച് തിരിച്ചടി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. സ്ത്രീ പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് എത്ര വലിയ ഉന്നതരാണെങ്കിലും അടിയന്തരനടപടികള്‍ സ്വീകരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉത്സാഹം പ്രശംസനീയം തന്നെ. പക്ഷേ സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന പീഡനപരാതികളില്‍ എത്രമാത്രം ശുഷ്‌കാന്തി കാണിക്കപ്പെടുന്നുണ്ട് എന്നത് കൂടി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഓര്‍ക്കേണ്ടിയിരിക്കുന്നു.
പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ മുമ്പും ലൈംഗികപീഡനാരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഭരണപക്ഷത്തിരിക്കെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയ്ക്കെതിരെ ഡിവിഐഎഫ്ഐ വനിതാ നേതാവ് നല്‍കിയ പരാതി സിപിഎം ആദ്യം എന്ത് ചെയ്തെന്നുകൂടി ചോദിക്കേണ്ടിയിരിക്കുന്നു. ആ പരാതി സംസ്ഥാനനേതൃത്വം മുക്കിയെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചുൂരി ഇടപെട്ടതോടെയാണ് അത്തരമൊരു പരാതിയെക്കുറിച്ച് സംസാരിക്കാന്‍ തന്നെ സിപിഎം തയ്യാറായത്. അതില്‍ ആരോപണവിധേയനായ എംഎല്‍എ വലിയ പരിക്കുകളൊന്നും ഇല്ലാതെ സജീവമായി അരങ്ങത്തുണ്ട്. കണ്‍മുന്നില്‍വന്നുപെടുന്നവരെയെല്ലാം പീഡനക്കേസില്‍ കുടുക്കാന്‍ സാമര്‍ത്ഥ്യമുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ അടിയന്തരനടപടികള്‍ എടുക്കുന്ന സര്‍ക്കാര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന മറ്റ് പീഡനപരാതികള്‍ കൂടി വേഗത്തില്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ജീവിക്കാന്‍ നിവൃത്തിയില്ലാതെയും ജീവിക്കാന്‍ പേടിച്ചും അപമാനം മൂലം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലും കഴിയുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നൂറു കണക്കിന് പരാതികളില്‍ കൂടി ഈ ആര്‍ജ്ജവം കാണിച്ചാല്‍ പീഡനക്കേസുകളില്‍ നിന്ന് കേരളത്തിന് അധികം താമസിയാതെ മുക്തിനേടാന്‍ കഴിഞ്ഞേക്കും.
Post Your Comments