തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താന്‍ സാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനാൽ കേന്ദ്രമാണ് നിയമനിര്‍മാണം നടത്തേണ്ടത്. കേന്ദ്രത്തിനു മാത്രമേ ഇനി ശബരിമല വിധിയില്‍ നിയമനിര്‍മാണം നടത്താന്‍ സാധിക്കു. ഇതിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ട ആവശ്യമില്ല. കേന്ദ്രത്തിന് ഇടപെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസ്തവാന അടിസ്ഥാന രഹിതമാണ്. പുകമറ സൃഷ്ടിക്കാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വംബോര്‍ഡും വിശ്വാസികളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുതര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയെ സമീപിക്കുമെന്ന് പറഞ്ഞ ദേവസ്വംബോര്‍ഡ് ഇതുവരെ അതിന് തയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments