ഈ രാജ്യവുമായുള്ള ആണവായുധ കരാറില്‍ നിന്നും പിന്മാറാനൊരുങ്ങി അമേരിക്ക. 1987ലെ ഐ.എന്‍.എഫ് കരാര്‍ ലംഘിച്ചതിനനെ തുടര്‍ന്ന് റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നാണ് അമേരിക്ക പിന്മാറിയത്. കരാര്‍ പ്രകാരം 500 മുതല്‍ 5,500 കിലോ മീറ്റര്‍ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഇത് റഷ്യ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഡോണള്‍ഡ് ട്രംപിന്റെ പിന്മാറ്റം.
റഷ്യയുടെ ഭാഗത്ത് നിന്ന് പലതവണ കരാര്‍ ലംഘനമുണ്ടായിട്ടും എന്തുകൊണ്ടാണ് ഒബാമ ഇതില്‍ നിന്ന് പിന്‍മാറാതിരുന്നതെന്നും ട്രംപ് ചോദിച്ചു. കരാറില്‍ നിന്ന് പുറത്ത് പോയാലും വന്‍ തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതേസസമയം 2014ല്‍ റഷ്യ ഐ.എന്‍.എഫ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു.
https://youtu.be/80BKv3DfamQ
Post Your Comments